തൃശ്ശൂർ: തൃശ്ശൂർ പൂരവുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് സ്റ്റാർട്ട് അപ്പായ ക്യൂവർ ഷോപ്പ്. തൃശ്ശൂർ പൂരത്തിൽ ആരോഗ്യ വകുപ്പിനോട് ചേർന്നു പ്രവർത്തിക്കാനുള്ള നേട്ടമാണ് ക്യൂവർ ഷോപ്പ് നേടിയത്. കൂടാതെ, പതിനഞ്ച് ലക്ഷത്തിൽപ്പരം വരുന്ന ആളുകളുടെ ആരോഗ്യം സംരക്ഷിക്കുമെന്ന വാഗ്ദാനവും ക്യൂവർ ഷോപ്പ് നല്‍കിയിരിക്കുന്നു.
പതിനഞ്ചു ലക്ഷത്തിൽ പരം ആളുകളാണ് പൂരത്തിലേക്ക് എത്തിച്ചേരുക. അതിനാൽ, ഈ വർഷം, തൃശ്ശൂർ പൂരത്തിന്റെ ഉത്സവ കാഴ്ചകൾക്കൊപ്പം പൂര്‍ണ്ണമായ ആരോഗ്യ ക്ഷേമം നൽകിക്കൊണ്ട് ക്യൂവർ ഷോപ്പും ഉണ്ടാകും.
കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവരും അല്ലാത്തവരുമായവരെ കണ്ടെത്തിയാണ് ആതുരസേവന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ ക്യൂവർ ഷോപ്പ് വികസിപ്പിച്ചത്. ഇതുവഴി 65 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ സംരംഭം അബുദാബി സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷനായി അംഗീകരിച്ചിട്ടുണ്ട്.
Post Your Comments