തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. വരും ദിവസങ്ങളില്‍, ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍, ഇന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി വരുന്ന അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. അതിനാല്‍, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെങ്കിലും, മഴ മുന്നറിയിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അസാനി ചുഴലിക്കാറ്റ് നിലവില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്.
Post Your Comments