Latest NewsKeralaNews

ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് പരപുരുഷ ബന്ധമെന്ന് സംശയം: മലയാളികളുടെ വിലയിരുത്തലുകള്‍ ഇങ്ങനെ

കോണ്ടം ഉപയോഗിക്കുന്ന സ്ത്രീകള്‍ പരപുരുഷ ബന്ധമുള്ളവര്‍, സര്‍വേയിലൂടെ പുറത്തുവന്നത് മലയാളി പുരുഷന്മാരുടെ തെറ്റായ ധാരണകള്‍

കൊച്ചി: ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന സ്ത്രീകളെ പുരുഷന്മാര്‍ക്ക് സംശയമെന്ന് സര്‍വേ. കോണ്ടം ഉപയോഗിക്കുന്ന സ്ത്രീകള്‍ പരപുരുഷ ബന്ധമുള്ളവരെന്ന്,
44 ശതമാനം മലയാളി പുരുഷന്മാരും സംശയിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ പറയുന്നു. രാജ്യത്ത് ഇത്തരത്തില്‍ ചിന്തിക്കുന്ന പുരുഷന്മാര്‍ കൂടുതലുള്ളത്, വിദ്യാഭ്യാസത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ നിന്നുള്ളവരാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

Read Also:രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാഹനം കയറ്റിയ സംഭവം: ഉദ്യോഗസ്ഥനെതിരെ നടപടി

44 ശതമാനം മലയാളി പുരുഷന്മാരും, കോണ്ടം ഉപയോഗിക്കുന്ന സ്ത്രീകളെ തെറ്റിദ്ധരിക്കുന്നുവെന്ന് സര്‍വേയില്‍ പറയുന്നുണ്ട്. ദേശീയ ശരാശരിയില്‍ ഇത് 19.6 പുരുഷന്മാരാണ്. കേരളത്തില്‍ നിന്നുള്ളവരെ കൂടാതെ, യൂണിയന്‍ ടെറിറ്ററിയായ ലക്ഷദ്വീപ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള 40 ശതമാനം പുരുഷന്മാരും ഇതിനോട് യോജിക്കുന്നവരാണ്. കേരളത്തില്‍ 45-49, 30-34 വയസിന് ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് ഈ വാദത്തിനോട് യോജിക്കുന്നവരില്‍ അധികവും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button