ഷിംല: ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തില്‍ ഖാലിസ്ഥാന്‍ കൊടി നാട്ടിയതായി റിപ്പോർട്ട്. പഞ്ചാബില്‍ നിന്നുള്ളവരാണ് കൊടി നാട്ടിയതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോ ഇന്ന് വെളുപ്പിനോ ആകാം ഖാലിസ്ഥാന്‍ കൊടി സ്ഥാപിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
Read Also: ഇടുക്കിയിൽ ദമ്പതികളെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നിയമസഭയുടെ ഗേറ്റില്‍ നിന്ന് ഖാലിസ്ഥാനി പതാകകള്‍ നീക്കം ചെയ്തതായി കാന്‍ഗ്ര എസ്പി കുശാല്‍ ശര്‍മ പറഞ്ഞു. രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് സംഭവം അധികൃതരുടെ ശ്രദ്ധയിലെത്തിച്ചതെന്നാണ് വിവരം.
Post Your Comments