ദോഹ: ത്രിദിന സന്ദർശനത്തിനായി ഖത്തറിലെത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത സംഘവും ചേർന്നാണ് ഖത്തറിലെത്തിയ അദ്ദേഹത്തെ സ്വീകരിച്ചത്. ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഐ.സി.സി അശോകഹാളിൽ ഖത്തറിലെ ഇന്ത്യൻ സമൂഹം മന്ത്രിക്ക് സ്വീകരണം നൽകി. വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി, ശൂറാ കൗൺസിൽ അധ്യക്ഷൻ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം എന്നിവരുമായി വി. മുരളീധരൻ കൂടിക്കാഴ്ച്ച നടത്തും.
Read Also: വൈദ്യ പരിശോധന: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2.30ന് ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷനിലെ ഇന്ത്യൻ പവലിയന്റെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന തൊഴിലാളി ദിന ആഘോഷ പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയാകും.
Read Also: വാഗമണ്ണിൽ ഓഫ് റോഡ് റൈഡിൽ പങ്കെടുത്തു: ജോജു ജോർജിനെതിരെ കേസെടുക്കണമെന്ന് പരാതിയുമായി കെഎസ്യു
Post Your Comments