ത്രിപുര: മോശം പെർഫോമൻസ് മൂലം വൈദ്യുതി വകുപ്പിനുണ്ടായിരിക്കുന്ന വരുമാന നഷ്ടം ചൂണ്ടിക്കാട്ടി, ത്രിപുരയിൽ സ്റ്റേറ്റ് ഇലക്ട്രിസിറ്റി കോർപറേഷനിലെ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കുന്നു. വൈദ്യുതി വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന 24 ജീവനക്കാരുടെ 40 ശതമാനം ശമ്പളമാണ് തടഞ്ഞു വച്ചത്. ഉപഭോക്താക്കൾക്ക് ബില്ല് നൽകുന്നതിലെ പിഴവുകളും ജീവനക്കാരുടെ മോശം പെർഫോമൻസ് മൂലം വകുപ്പിനുണ്ടായിരിക്കുന്ന വരുമാന നഷ്ടവും ചൂണ്ടിക്കാണിച്ചാണ് നടപടി.
66 സബ് ഡിവിഷനുകളിൽ, 14 എണ്ണത്തിന്റെയും പ്രകടനം ദയനീയമാണെന്നും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ പ്രേരിപ്പിക്കുന്നതിനായാണ് ജീവനക്കാരുടെ 40% ശമ്പളം തടഞ്ഞു വച്ചതെന്നും സർക്കാർ പറഞ്ഞു.
Post Your Comments