
കൊച്ചി: തൃക്കാക്കരയില്‍ സി.പി.എം. അംഗത്തിന്റെ വീടിന് തീയിട്ടു. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍, വന്‍ അപകടം ഒഴിവായി. അത്താണി സ്വദേശിനി മഞ്ജുവിന്റെ വീടിന് ഇന്നലെ രാത്രി ഒരു മണിക്കാണ് തീയിട്ടത്.
സമീപത്തെ ആളുമായുണ്ടായ തര്‍ക്കമാണ് വീടിന് തീയിടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി, ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
വീട് പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ, സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവര്‍ സ്ഥലത്തെത്തി.
Post Your Comments