ചമോലി: പ്രശസ്ത തീർഥാടന കേന്ദ്രമായ ബദരിനാഥ് ഈ വർഷത്തെ ദർശനത്തിനായി ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തു. ഞായറാഴ്ച പുലർച്ചെയാണ് ക്ഷേത്രം വിശ്വാസികൾക്ക് തുറന്നു കൊടുത്തത്. അളകനന്ദ നദിയിൽ നദിയിൽ കുളിച്ച് നിരവധി ഭക്തരാണ് ബദ്രിനാഥനെ തൊഴാൻ എത്തുന്നത്.
ഈ വർഷത്തെ ചാർധാം യാത്രാ മെയ് 3 മുതൽ ആരംഭിച്ചു. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരി മൂലം ഈ ക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശനം അനുവദിക്കുന്നില്ലായിരുന്നു. ഈ വർഷം, രജിസ്ട്രേഷൻ വഴി ഭക്തന്മാർക്ക് ക്ഷേത്രദർശനത്തിനുള്ള സമയം നിശ്ചയിക്കാവുന്നതാണ്. പ്രതിദിനം 15,000 സന്ദർശകരെയാണ് ബദ്രിനാഥ് ക്ഷേത്രത്തിൽ അനുവദിക്കുക.
ഹിമാലയ നിരകളിലെ പ്രശസ്തമായ ചാർധാം ക്ഷേത്രങ്ങളിലൊന്നാണ് ബദ്രിനാഥ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബദ്രിവിശാൽ എന്ന നാമത്തിൽ, മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയാണ് മറ്റുള്ള ക്ഷേത്രങ്ങൾ. ഇവയെല്ലാം അക്ഷയതൃതീയ ദിനത്തിൽ തുറന്നിരുന്നു.
Post Your Comments