ബാഗ്ദാദ്: അമേരിക്കയെ കുറ്റപ്പെടുത്തി ഭീകരസംഘടനയായ അല്‍ ഖ്വയ്ദ. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിലാണ് അമേരിക്കയെ വിമർശിച്ച് അല്‍ ഖ്വയ്ദ തലവന്‍ രംഗത്തെത്തിയത്. യുഎസിന്റെ ബലഹീനതയാണ് യുക്രെയ്‌നെ റഷ്യന്‍ അധിനിവേശത്തിന്റെ ഇരയാക്കി മാറ്റിയതെന്ന് അല്‍ ഖ്വയ്ദ തലവന്‍ പറഞ്ഞു. ഒസാമ ബിന്‍ലാദന്റെ 11-ാം ചരമവര്‍ഷികത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ബലം പ്രയോഗിച്ച് കോവിഡ് പരിശോധന: സൈബർ ലോകത്തെ ഞെട്ടിച്ച് ചൈന
അല്‍ ഖ്വയ്ദ തലവന്റെ 27 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗമാണ് പുറത്തു വന്നിരിക്കുന്നത്. യുഎസ് തകര്‍ച്ചയുടെ പാതയിലാണെന്ന് അല്‍ ഖ്വയ്ദ പറഞ്ഞു. 9/11 സംഭവത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കുശേഷം, കോവിഡ് മഹാമാരിക്കപ്പുറം, സഖ്യകക്ഷിയായ യുക്രെയ്‌നെ ഇരയാക്കി അമേരിക്ക റഷ്യക്ക് ചുക്കാൻ പിടിക്കുന്നുവെന്നും ഭീകര തലവന്‍ പ്രസംഗത്തിലൂടെ പരാമർശിച്ചു.
Post Your Comments