കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ആംആദ്മി. തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ തന്നെ ഇറങ്ങേണ്ടതില്ല എന്ന ആലോചനക്കാണ് ഇപ്പോള്‍ ആംആദ്മി പാര്‍ട്ടിയില്‍ മുന്‍തൂക്കം കൂടുതല്‍. അടിത്തറ ശക്തമാക്കിയതിന് ശേഷം തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇറങ്ങിയാല്‍ മതിയെന്ന നിലപാടാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനുള്ളത്. അതില്‍ നിന്ന് വ്യത്യസ്തമായ തീരുമാനം സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നില്ല. ഞായറാഴ്ച കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also: ഇടുക്കിയിൽ ദമ്പതികളെ ഏലത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അതേസമയം, തൃക്കാക്കര മണ്ഡലത്തില്‍ ട്വന്റി 20 പ്രവര്‍ത്തകരുടെ എണ്ണം കുറവാണ്. കഴിഞ്ഞ തവണ കിഴക്കമ്പലത്ത് നിന്നുള്ള പ്രവര്‍ത്തകരെത്തിയാണ് മണ്ഡലത്തില്‍ പ്രചരണം നടത്തിയത്. എന്നാല്‍, ആംആദ്മി പാര്‍ട്ടി മത്സരിക്കാതിരുന്നാല്‍ ട്വന്റി 20 നിലപാട് എന്താകുമെന്ന് ഇപ്പോള്‍ നിശ്ചയമില്ല. കഴിഞ്ഞ തവണ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ ടെറി തോമസ് 13773 വോട്ട് നേടി നാലാം സ്ഥാനത്തെത്തിയിരുന്നു.
Post Your Comments