തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ കോർപ്പറേഷനുകളും സ്ഥലം കണ്ടെത്തി മാലിന്യ നിർമാർജ്ജന പ്ലാന്റ് സ്ഥാപിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. അടുത്ത നാലു വർഷം കൊണ്ട് സമ്പൂർണ ശുചിത്വ കേരളം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. ഖര, ദ്രാവക മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതാണ് ഏറ്റവും മികച്ച മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫിനെ നിശ്ചയിച്ചതിന് പിന്നാലെ സിറോ മലബാര്‍ സഭയിലും വിവാദം
ഗ്രാമപ്രദേശങ്ങളിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇതിനോടകം മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥാപിച്ച മാലിന്യ നിർമാർജ്ജന പ്ലാന്റ് മികച്ച മാതൃകയാണ്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, ആർസിസി തുടങ്ങിയവ ഉൾപ്പെടുന്ന ഈ ഭാഗത്തെ എല്ലാതരം മാലിന്യങ്ങളും പ്ലാന്റ് വഴി സംസ്‌കരിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Read Also: കേരളത്തില്‍ അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Post Your Comments