
ഇടുക്കി: സൈക്കിൾ ഓടിച്ചതിന് ആദിവാസി ബാലനായ 12 കാരന് മർദ്ദനം. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. പഞ്ചായത്തു റോഡിലൂടെ സൈക്കിൾ ഓടിച്ചതിനാണ് ബാലൻ മര്‍ദ്ദനത്തിന് ഇരയായത്. പരാതിയെ തുടർന്ന് സന്തോഷ് എന്ന ആൾക്കെതിരെ പോലീസ് കേസെടുത്തു. കോമ്പയാര്‍ ബ്ലോക്ക് നമ്പര്‍ 727-ല്‍ സന്തോഷിന്റെ മകന്‍ ശരത്താണ് ആക്രമിക്കപ്പെട്ടത്. സന്തോഷിന്റെ വീടിന് സമീപത്ത് കൂടിയുള്ള റോഡിലൂടെ ഓടിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞ് സൈക്കിളില്‍ നിന്ന് തള്ളിയിടുകയായിരുന്നു. കൂടാതെ, കൈയ്ക്കും കാലിനും പിടിച്ച് കോണ്‍ക്രീറ്റ് റോഡിലൂടെ വലിച്ചിഴച്ചെന്നും പരാതിയിൽ പറയുന്നു.
ഇയാൾ മദ്യലഹരിയിലാണ് കുട്ടിയെ മർദ്ദിച്ചതെന്ന് സംശയമുണ്ട്.
Post Your Comments