
രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. 31-ാം ദിവസമാണ് പെട്രോൾ വിലവർദ്ധനവ് രേഖപ്പെടുത്താത്തത്. മാർച്ച് മുതൽ ഏപ്രിൽ 6 വരെ പ്രധാന നഗരങ്ങളിലുടനീളം എണ്ണ വിപണന കമ്പനികൾ 14 തവണ വില വർദ്ധിപ്പിച്ചിരുന്നു. അതിനുശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.
നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയ്ക്കും ഡീസൽ ലിറ്ററിന് 96.67 രൂപയ്ക്കുമാണ് വിൽക്കുന്നത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോൾ 120.51 രൂപയ്ക്കും ഒരു ലിറ്റർ ഡീസൽ 104.77 രൂപയ്ക്കും വാങ്ങാം. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 115.12 രൂപയും ഒരു ലിറ്റർ ഡീസൽ ലിറ്ററിന് 99.83 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസൽ ലിറ്ററിന് 100.94 രൂപയും നൽകണം.
Post Your Comments