Latest NewsNewsIndiaFood & Cookery

ശരീരഭാരം കുറയ്ക്കണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

പോഷകഗുണങ്ങൾ ഉള്ള ഭക്ഷ്യവസ്തുക്കൾ പരമാവധി കഴിക്കുക

ശരീരഭാരം നിയന്ത്രിക്കാനായി പലതരത്തിലുള്ള ഡയറ്റുകളും വ്യായാമങ്ങളും ഭൂരിഭാഗം പേരും പരീക്ഷിക്കാറുണ്ട്. ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ ക്ഷമയും ചിട്ടയായ ദിനചര്യയും ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാൻ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന മാർഗങ്ങൾ പരിശോധിക്കാം.

ശരീരഭാരം നിയന്ത്രിക്കുന്നതിന് ഏറ്റവും ഉത്തമം ദിവസവും വ്യായാമം ചെയ്യുക എന്നുള്ളതാണ്. വ്യായാമം ചെയ്യുന്നതുവഴി ശരീരത്തിന് ഊർജ്ജം ലഭിക്കുകയും ആരോഗ്യത്തോടെയിരിക്കാനും സാധിക്കും. അടുത്തതാണ് ഭക്ഷണത്തിലെ ക്രമീകരണം. കൃത്യസമയത്ത് തന്നെ ആഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. പോഷകഗുണങ്ങൾ ഉള്ള ഭക്ഷ്യവസ്തുക്കൾ പരമാവധി കഴിക്കുക.

Also Read: ‘സ്വന്തമായി ഒരു വക്കീലിനെ വെക്കാന്‍ പോലും അവസരം തന്നില്ല’: ബന്ധുനിയമന വിവാദത്തില്‍ കെ ടി ജലീല്‍

നിങ്ങൾ അർദ്ധരാത്രിക്ക് ശേഷം ഉറങ്ങുന്നവൻ ആണെങ്കിൽ ആ ശീലം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. പരമാവധി 10 മണിക്ക് ഉറങ്ങുന്നതാണ് ആരോഗ്യകരം. ഉറക്കം പോലെ പ്രധാനമായ ഒന്നാണ് മാനസിക ആരോഗ്യം. യോഗ പോലുള്ള മാർഗങ്ങൾ പിന്തുടരുന്നത് മാനസികാരോഗ്യം വർദ്ധിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button