തിരുവനന്തപുരം: കേരളത്തിൽ വ്യാജ മദ്യ വില്പനയ്ക്ക് സാധ്യതയെന്ന് എക്സൈസ് ഇന്റലിജന്‍സ് വകുപ്പിന്റെ മുന്നറിയിപ്പ്. ബീവറേജ് ഔട്ട്ലറ്റുകളില് വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിനാല്‍ വ്യാജ മദ്യ വില്‍പ്പനക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എക്സൈസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് എക്സൈസ് പരിശോധന ശക്തമാക്കി.
Read Also: സമ്പന്നരായ പ്രവാസികളെ പ്രേരിപ്പിക്കാന്‍ യുവതികളെ ദുരുപയോഗിച്ചു: വിജയ്ബാബുവിനെതിരെ കൂടുതൽ തെളിവുകൾ
സംസ്ഥാനത്ത് വ്യാജമദ്യ നിര്‍മാണ സംഘങ്ങള്‍ വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിലകുറഞ്ഞ മദ്യത്തിന്റെ ദൗര്‍ലഭ്യം രൂക്ഷമായതിനാല്‍ സംസ്ഥാനത്തേക്ക് കൂടുതല്‍ വ്യാജമദ്യം ഒഴുകുമെന്നാണ് വിലയിരുത്തല്‍.
Post Your Comments