പുതിയ സുരക്ഷാ സംവിധാനങ്ങളുമായി പേടിഎം. ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ മാറ്റങ്ങളുമായാണ് പേടിഎം രംഗത്തെത്തിയിരിക്കുന്നത്. വിസ, മാസ്റ്റർകാർഡ്, റുപേ തുടങ്ങി വിവിധ സേവന ദാതാക്കളുടെ പേരിലുള്ള 2.8 കോടി കാർഡുകളെ ഇതിനോടകം ടോക്കൺ സമ്പ്രദായത്തിന്റെ കീഴിലാക്കി. ജൂൺ 30 ഓടെ സേവ് ചെയ്തു വച്ചിരിക്കുന്ന ഈ കാർഡുകളിലെ വിവരങ്ങൾ നീക്കം ചെയ്യാൻ സാധിക്കും എന്ന് പ്രതീക്ഷിച്ചതായും കമ്പനി അറിയിച്ചു.
കാർഡിലെ യഥാർത്ഥ വിവരങ്ങൾ സേവ് ചെയ്ത് പണം ഇടപാട് നടത്തുന്നതിന് പകരം കോഡ് നമ്പർ നൽകി സുരക്ഷിതമായി ഇടപാട് നടത്താൻ അനുവദിക്കുന്നതാണ് ടോക്കണൈസേഷൻ. ഡിജിറ്റൽ പണമിടപാട് രംഗത്തെ കൂടുതൽ സുരക്ഷിതമാക്കാൻ റിസർവ് ബാങ്കാണ് ടോക്കണൈസേഷൻ നടത്താൻ നിർദ്ദേശിച്ചത്.
Also Read: രാജ്യത്ത് വായ്പാ പലിശ നിരക്കുകളിൽ മാറ്റം വരുത്തി ബാങ്കുകൾ
ക്യു ആർ കോഡ്, ടോക്കൺ പോയിന്റ് എന്നിവയിലൂടെ പണമിടപാട് നടത്തുന്നതാണ് പുതിയ രീതി. ടോക്കണൈസേഷൻ പൂർത്തിയാക്കാൻ ഡിജിറ്റൽ പെയ്മെന്റ് അപ്ലിക്കേഷനുകൾക്ക് ജൂൺ 30 വരെയാണ് റിസർവ് ബാങ്ക് കാലാവധി നൽകിയിട്ടുള്ളത്.
Post Your Comments