KeralaLatest NewsNewsIndiaBusiness

ആക്സിലറേറ്റർ പദ്ധതിയുമായി ഓപ്പൺ, സവിശേഷതകൾ ഇങ്ങനെ

കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്തെ 500 സ്റ്റാർട്ടപ്പുകൾ ഭാഗമാകും

കേരളത്തിൽ നിന്ന് യൂണികോൺ പദവിയിലേക്ക് എത്തിയ ആദ്യ കമ്പനിയാണ് ഓപ്പൺ. ഇപ്പോഴിതാ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് കരുത്ത് പകരാൻ പുതിയ പദ്ധതിയുമായി ഓപ്പൺ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ ഫിൻടെക് സ്റ്റാർട്ടപ്പുകൾക്കായി ആക്സിലറേറ്റർ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജി.

ഫിൻടെക് രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് മികച്ച പശ്ചാത്തല സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആക്സിലറേറ്റർ ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ 100 കോടി രൂപ നിക്ഷേപിക്കും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്തെ 500 സ്റ്റാർട്ടപ്പുകൾ ഭാഗമാകും.

Also Read: കെ.ജി.എഫ് താരം അന്തരിച്ചു, ഞെട്ടലിൽ കെ.ജി.എഫ് ടീം

കൂടാതെ, ഉന്തുവണ്ടിയിൽ അച്ചാർ വിൽക്കുന്ന 10 വയസ്സുകാരി ഡെനീഷ്യ, വീൽചെയർ ലോട്ടറി കച്ചവടം നടത്തുന്ന സെറിബ്രൽ പാൾസി ബാധിച്ച കൊല്ലം സ്വദേശി അശ്വതി, സെറിബ്രൽ പൾസി ബാധിതരായ തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടൻ എന്നിവർക്കായി പുതിയ ഒരു സംരംഭം ആക്സിലറേറ്റർ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. മാജിക്കിൾസ് എന്ന് പേര് നൽകിയ അച്ചാർ സംരംഭത്തിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 75 ശതമാനം തുക ഇവർക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button