Latest NewsCricketNewsSports

ഐപിഎൽ 2022: പ്ലേ ഓഫ് ഉറപ്പിക്കാൻ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ഇന്നിറങ്ങും

പൂനെ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിംഗ്സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് മത്സരം. രണ്ടാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പൂനെയിൽ വൈകിട്ട് 7.30നാണ് മത്സരം. ഏഴ് ജയവുമായി ലഖ്‌നൗ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

പ്ലേ ഓഫിന് അകലെയെങ്കിലും പ്രതീക്ഷ നിലനിർത്താനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്. പത്തിൽ ആറിലും തോറ്റ കൊൽക്കത്തയ്ക്ക് ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിക്കേണ്ടതുണ്ട്. ക്വിന്‍റൺ ഡികോക്ക്, ക്യാപ്റ്റൻ കെഎൽ രാഹുൽ എന്നിവരിലാണ് ലഖ്‌നൗവിന്‍റെ റൺസ് പ്രതീക്ഷ. ദീപക് ഹൂഡ, മാ‍ർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ജേസൺ ഹോൾഡർ എന്നിവരുടെ ഓൾറൗണ്ട് മികവും നിർണായകം.

Read Also:- ഭക്ഷ്യവിഷബാധ എങ്ങനെ തടയാം!

തുടർച്ചയായ അഞ്ച് തോൽവികൾക്കൊടുവിൽ രാജസ്ഥാനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത ലഖ്‌നൗവിനെ നേരിടാനൊരുങ്ങുന്നത്. ബാറ്റ്സ്മാൻമാരും ബൗളർമാരും ഒരുപോലെ നിറം മങ്ങിയതാണ് സീസണിൽ കൊൽക്കത്തയ്ക്ക് തിരിച്ചടിയായത്. ഡികോക്കിനെയും രാഹുലിനെയും തുടക്കത്തിലേ പുറത്താക്കിയില്ലെങ്കിൽ നൈറ്റ് റൈഡേഴ്സ് വിയർക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button