Latest NewsIndiaNewsBusiness

ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കമിട്ട് രണ്ടാം പിണറായി സർക്കാർ

സെക്കൻഡിൽ 10 മുതൽ 15 എംബി പിഎസ് വേഗത്തിൽ ഒരു ദിവസം ഒന്നര ജിബി എന്ന കണക്കിലാണ് ഇന്റർനെറ്റ് നൽകുന്നത്

കേരളത്തിൽ ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ച് രണ്ടാം പിണറായി സർക്കാർ . നഗരത്തിലും ഗ്രാമീണ മേഖലകളിലും ഒരുപോലെ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റർനെറ്റ് വിപ്ലവം ആരംഭിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മെയ് അവസാനം മുതൽ കെ.ഫോൺ കണക്ഷനുകൾ തുടങ്ങാനാണ് തീരുമാനം.

സെക്കൻഡിൽ 10 മുതൽ 15 എംബി പിഎസ് വേഗത്തിൽ ഒരു ദിവസം ഒന്നര ജിബി എന്ന കണക്കിലാണ് ഇന്റർനെറ്റ് നൽകുന്നത്. സംസ്ഥാനത്തെ 120 നിയോജകമണ്ഡലങ്ങളിലെ പരമാവധി 500 വീടുകളിലാണ് ആദ്യഘട്ടത്തിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ചശേഷം മാത്രമാണ് ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുക.

Also Read: ദളിത് യുവാവിന്റെ കൊല: സ്വന്തം മാല വിറ്റ് ഭാര്യയെ ഈദ് ഷോപ്പിങ്ങിന് കൊണ്ടുപോകാൻ പോകുമ്പോൾ കൊലപാതകം

സംസ്ഥാന സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും അക്ഷയകളിലും നിലവിൽ കെഫോൺ സർവീസ് ലഭ്യമാക്കുന്നുണ്ട്. വൈദ്യുത തൂണുകളിലൂടെ വലിച്ച കേബിൾ ശൃംഖല വഴിയാണ് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button