Latest NewsNewsIndiaNorth IndiaIndia Tourism Spots

കിടിലൻ വൈബ്, സഞ്ചാരികളെ മാടി വിളിക്കുന്ന പ്രകൃതിയുടെ മടിത്തട്ട്: ഇത്തവണത്തെ അവധിക്കാലം ഉത്തരേന്ത്യയിലേക്കായാലോ?

യാത്ര പോകാൻ ഇഷ്ടമില്ലാത്തവർ ഉണ്ടോ? അതെന്ത് ചോദ്യമാണല്ലേ? യാത്ര പോകാൻ പ്രത്യേക സമയമോ ദിവസമോ ഒന്നും വേണ്ട, പോകാൻ തോന്നിയാൽ അങ്ങ് പോവുക. അതിനൊരു മൂഡ് വേണമെന്ന് മാത്രം. നല്ല വൈബുള്ളവരുടെ കൂടെയായാൽ ആ യാത്രയ്ക്ക് മധുരം കൂടും. എന്നാൽ, ചില ഇടങ്ങളിലേക്ക് യാത്ര പോകാൻ സമയവും കാലവും ഒക്കെ നോക്കണം എന്നാണ് പറയാനുള്ളത്. കാലം തെറ്റി പെയ്യുന്ന മഴ എന്നൊക്കെ പറയുന്നത് പോലെ, കൃത്യമല്ലാത്ത സമയത്തും കാലാവസ്ഥയിലും നമുക്കറിയാത്ത ഒരിടത്തേക്ക് യാത്ര ചെയ്‌താൽ അത് എത്രത്തോളം മധുരം നിറഞ്ഞ ഓർമകളാകും നമുക്ക് സമ്മാനിക്കുക എന്ന് ഉറപ്പ് പറയാൻ കഴിയില്ല. അത്തരത്തിൽ സമയം നോക്കി യാത്ര ചെയ്യേണ്ടുന്ന ഒരിടമാണ് ഉത്തരേന്ത്യ.

ചൂട് ആണെന്ന് കരുതി പലരും വേനൽ കാലത്ത് ഉത്തരേന്ത്യയിലേക്ക് പോകാൻ മടിക്കാറുണ്ട്. എന്നാൽ, അങ്ങനെയല്ല കാര്യങ്ങൾ. മനോഹരമായ കാലാവസ്ഥയിൽ ആസ്വദിക്കാൻ പറ്റിയ നിരവധി സ്ഥലങ്ങൾ ഉത്തരേന്ത്യയിൽ ഉണ്ടെന്നതാണ് വസ്തുത. സാഹസികത തേടുന്നവർ, കുടുംബ അവധി ആഘോഷിക്കുന്നവർ, ദമ്പതികൾ, ഹണിമൂൺ യാത്രക്കാർ എന്നിവർക്കെല്ലാം പറ്റിയ ചില ഉത്തരേന്ത്യൻ സ്ഥലങ്ങൾ പരിചയപ്പെടാം.

ഗുൽമാർഗ്

കശ്മീരിലെ മഞ്ഞുമൂടിയ പുൽമേടുകളിൽ സ്‌നോബോർഡിംഗും സ്കീയിംഗും നടത്താൻ പറ്റിയത് വേനല്ക്കാലമാണ്. ഈ സീസണിൽ ആണ് ഗുൽമാർഗ് സാഹസിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുക. സമാധാനപരമായ അവധിക്കാലം ആഗ്രഹിക്കുന്നവർക്ക് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും തെളിഞ്ഞ രാത്രി ആകാശവും ആണ് ഗുൽമാർഗ് വാഗ്ദാനം ചെയ്യുന്നത്. ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്നതും മനോഹരവുമായ സ്ഥലങ്ങളിൽ ഒന്നാണ് ഗുൽമാർഗ്.

പൂക്കളുടെ താഴ്വര: ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്‌ളവേഴ്‌സ് ട്രെക്കിംഗിൽ പ്രകൃതിയുടെ അത്ഭുതങ്ങൾ അനുഭവിക്കാൻ പറ്റിയ ഇടമാണ്. ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന ട്രെക്കിംഗ് അത്രമേൽ മനോഹരമായ ഒരിടമാണ്. ഒരിക്കൽ അനുഭവിച്ചറിഞ്ഞവർ, ഒരിക്കൽ കൺകുളിർക്കെ കണ്ടവർ വീണ്ടുമൊരിക്കൽ കൂടി പറന്നെത്താൻ ആഗ്രഹിക്കുന്ന ഒരിടം, അതാണ് വാലി ഓഫ് ഫ്‌ളവേഴ്‌സ്. ഋഷികേശിൽ നിന്ന് 300 കിലോമീറ്റർ വടക്ക്, ഉത്തരാഖണ്ഡിലെ ഗോവിന്ദ്ഘട്ടിലെ ഒരു വിദൂര ഗ്രാമത്തിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. നന്ദാദേവി ബയോസ്ഫിയർ റിസർവിലൂടെയുള്ള ട്രെക്കിംഗിന് വേനൽക്കാലമാണ്‌ മികച്ച സമയം. കാരണം, ഈ സമയം താഴ്‌വരയിലെ പൂക്കളെല്ലാം വിരിയും. സംരക്ഷിത മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഇവിടേക്കുള്ള പ്രവേശനം പരിമിതമാണ്.

ഒർച്ച

ഇന്ത്യയുടെ ഹൃദയഭാഗത്തുള്ള ഈ പൈതൃക നഗരം അത്ര ഫേമസ് അല്ല. മറഞ്ഞിരിക്കുന്ന മനോഹാരിത എന്നാണ് സഞ്ചാരികൾ ഒർച്ചയെ വിശേഷിപ്പിക്കുന്നത്. ചരിത്രം, കല, സംസ്കാരം എന്നിവയിൽ താൽപ്പര്യമുള്ള സഞ്ചാരികൾക്ക് വടക്കേ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് ഇത്. രാജാറാം ക്ഷേത്രം, ജഹാംഗീർ മഹൽ, റായ് പ്രവീൺ മഹൽ തുടങ്ങിയ നഗരത്തിന് ചുറ്റുമുള്ള പുരാതന ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഒർച്ചയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള സമ്മാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button