ചരക്കു ഗതാഗത രംഗത്ത് പുതിയ നീക്കവുമായി ടാറ്റ മോട്ടോഴ്സ്. ഇന്ത്യൻ ചരക്ക് ഗതാഗതം വൈദ്യുതികരിക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പുതിയ എസ് ഇവി പുറത്തിറക്കി. ടാറ്റാ മോട്ടോഴ്സിന്റെ കൊമേഷ്യൽ വാഹനമാണ് എസ് ഇവി. പുതിയ എസ് ഇവി, വൈവിധ്യമാർന്ന ഇൻട്രാ-സിറ്റി ചരക്കുനീക്കങ്ങൾക്കുതകുന്ന ഒരു ഗ്രീസ്, സ്മാർട്ട് ട്രാൻസ്പോർട്ട് സൊലൂഷൻ ആണെന്ന് കമ്പനി പറഞ്ഞു.
പ്രമുഖ ഈ കൊമേഴ്സ് കമ്പനികൾ, ലോജിസ്റ്റിക് സേവന ദാതാക്കൾ എന്നിവരുമായി ധാരണയിൽ എത്തിയെന്ന് ടാറ്റാ മോട്ടോഴ്സ് വ്യക്തമാക്കി. Amazon, BigBasket, City Link, DOT, Flipkart, Lets Transport, MoEVing, Yelo EV തുടങ്ങിയ കമ്പനികൾക്ക് 39,000 എസ് ഇവി വിതരണം ചെയ്യും.
Also Read: സംസ്ഥാനത്ത് പാതയോരങ്ങളിലെ കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിയന്ത്രണവുമായി സര്‍ക്കാര്‍
‘ഇന്ത്യയിലെ എക്കാലത്തെയും മികച്ച വാണിജ്യ വാഹനമായ ടാറ്റാ എസ് ഇവി പല മേഖലകളിലും വിജയം കൈവരിക്കുകയും ദശലക്ഷക്കണക്കിന് വിജയകരമായ സംരംഭകരെ സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. വാണിജ്യ വാഹനങ്ങളുടെ വൈദ്യുതീകരണത്തിൽ ഏറെ സന്തോഷമുണ്ട്’, ടാറ്റാ സൺസ് ടാറ്റാ മോട്ടോഴ്സ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.
Post Your Comments