കീവ്: ഉക്രൈനിലെ ആതുരസേവന ശൃംഖല, റഷ്യ തകർത്തു തരിപ്പണമാക്കിയെന്ന് ഉക്രൈൻ പ്രസിഡന്റ് സെലെൻസ്കി. ഏതാണ്ട് 400 ആശുപത്രികൾ ആക്രമണത്തിൽ തകർന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. രോഗികൾ ഇതുമൂലം വളരെ ദുരിതമനുഭവിക്കുന്നതായും സെലെൻസ്കി ചൂണ്ടിക്കാട്ടുന്നു.
‘ആതുരസേവന നിർമ്മിതികൾ മാത്രം കണക്കിലെടുക്കുകയാണെങ്കിൽ, 400 നടുത്ത് ആശുപത്രികളും, പ്രസവ വാർഡുകളും, ഒപി ക്ലിനിക്കുകളും അധിനിവേശം തുടങ്ങിയതിനു ശേഷം റഷ്യൻ സൈന്യം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. ക്യാൻസർ പോലുള്ള രോഗങ്ങൾ അനുഭവിക്കുന്ന രോഗികൾ തീരാദുരിതത്തിലാണ്. ഒരു ആന്റിബയോട്ടിക്കോ ഒരു ഇൻസുലിൻ ഇൻജക്ഷനോ പോലും എടുക്കാൻ ഇല്ല’ ഒരു മെഡിക്കൽ ചാരിറ്റി ഗ്രൂപ്പിനു നൽകിയ അഭിമുഖത്തിൽ സെലെൻസ്കി പറയുന്നു.
അതേസമയം, റഷ്യ സൈനിക നടപടിയുമായി മുന്നോട്ടു പോവുക തന്നെയാണ്. സൈനിക പ്രാധാന്യമുള്ള സ്ഥലങ്ങൾ മാത്രമേ തങ്ങൾ ആക്രമിക്കുന്നുള്ളൂ എന്നാണ് റഷ്യയുടെ നിലപാട്. റഷ്യ ഉക്രൈൻ അധിനിവേശം തുടങ്ങി ഇന്നേക്ക് 72 ദിവസം പിന്നിടുകയാണ്. നിലവിൽ, കീവ്, ബുക്ക, മരിയുപോൾ തുടങ്ങിയ തന്ത്രപ്രധാനമായ നഗരങ്ങളെല്ലാം തന്നെ റഷ്യ പിടിച്ചടക്കിക്കഴിഞ്ഞു.
Post Your Comments