കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നാളെ നടക്കും.
വൈകീട്ട് മൂന്നിന് കാക്കനാട് സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് കോൺഫറൻസ് ഹാളിലായിരിക്കും യോഗമെന്ന് വരണാധികാരി വിധു എ മേനോൻ അറിയിച്ചു.
അതേസമയം, തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വെള്ളിയാഴ്ച ആരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചില്ല. ഇതുവരെ ഒരു നാമനിർദ്ദേശ പത്രിക മാത്രമാണ് ലഭിച്ചതെന്ന് വിധു എ മേനോൻ അറിയിച്ചു.
Post Your Comments