KottayamNattuvarthaLatest NewsKeralaNews

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം മറ്റൊരു വിവാഹം കഴിച്ച യുവാവ് പിടിയിൽ

പാലാ കടപ്പാട്ടൂർ കത്തീഡ്രൽ പള്ളിക്ക് പിന്നിൽ വാടകക്ക് താമസിച്ച അയർക്കുന്നം തെക്കേമഠത്തിൽ സോനു രാജനെയാണ് (29) പാലാ എസ്.എച്ച്.ഒ കെ.പി. തോംസൺ അറസ്റ്റ് ചെയ്തത്

പാലാ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തശേഷം, മറ്റൊരു വിവാഹം കഴിച്ച യുവാവ് പിടിയിൽ. പാലാ കടപ്പാട്ടൂർ കത്തീഡ്രൽ പള്ളിക്ക് പിന്നിൽ വാടകക്ക് താമസിച്ച അയർക്കുന്നം തെക്കേമഠത്തിൽ സോനു രാജനെയാണ് (29) പാലാ എസ്.എച്ച്.ഒ കെ.പി. തോംസൺ അറസ്റ്റ് ചെയ്തത്.

2020 മുതൽ സോനുവും പരാതിക്കാരിയും ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു. ഇക്കാലത്ത് പ്രതി പലപ്പോഴായി യുവതിയിൽ നിന്ന് മൂന്നു പവനിലധികം ആഭരണങ്ങളും അഞ്ചു ലക്ഷത്തിലധികം രൂപ പണമായും കൈക്കലാക്കിയിരുന്നു. തുടർന്ന്, ഏപ്രിലിൽ യുവതിയുടെ അടുത്തു നിന്ന് മുങ്ങിയ ഇയാൾ തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയായിരുന്നു.

Read Also : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button