Latest NewsNewsLife StyleHealth & Fitness

താരനെ തടയാൻ ചില എളുപ്പവഴികൾ പരിചയപ്പെടാം

എല്ലാ പ്രായക്കാരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് താരന്‍. താരന്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. സഹിക്കാനാവാത്ത ചൊറിച്ചിലും, അതിലേറെ മുടികൊഴിച്ചിലും, മുഖക്കുരുവും താരന്‍ മൂലം ഉണ്ടാകുന്നു. അതിനാല്‍, താരനെ തടയാന്‍ ചില പൊടിക്കൈകള്‍ പരിചയപ്പെടാം.

1.ബേക്കിംഗ് സോഡ

താരനെ ഇല്ലാതാക്കാനും അതിലൂടെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും അത്യുത്തമമാണ് ബേക്കിംഗ് സോഡ. ആകെ വേണ്ടത് 2-3 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡാ മാത്രം. അതില്‍ കുറച്ചു വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി കുഴമ്പ് പരുവത്തിലാക്കി തലയോട്ടിയില്‍ 15 മിനിറ്റ് തേച്ചു പിടിപ്പിക്കുക. എന്നിട്ട് ഏതെങ്കിലും മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് ആഴ്ച്ചയില്‍ രണ്ടു തവണ ചെയ്താല്‍ മതിയാകും.

Read Also : സ്വയം ഇരയാകാൻ നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ഇഷ്ടമാണെന്ന് മംമ്ത മോഹൻദാസ്, ഇരയാണെന്ന് എത്ര നാള്‍ പാടി നടക്കുമെന്ന് ചോദ്യം

2.ഒലിവ്/വെളിച്ചെണ്ണ

ഒലിവെണ്ണയും വെളിച്ചെണ്ണയും ഫം​ഗസ് ഇല്ലാതാക്കാന്‍ സഹായിക്കും. ഇതില്‍ ഏതെങ്കിലും എണ്ണ 10 സെക്കന്റ് ചൂടാക്കിയ ശേഷം തലയില്‍ പുരട്ടുക. ഇതും ആഴ്ചയില്‍ രണ്ടു തവണ ചെയ്താല്‍ മതിയാകും.

3.കറ്റാര്‍വാഴ

കറ്റാര്‍വാഴ ജെല്‍ തലയില്‍ പുരട്ടിയാല്‍ താരനും ചൊറിച്ചിലടക്കമുള്ള പ്രശ്‌നങ്ങളും പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button