കൊല്ലം: കൊല്ലം കുണ്ടറയിലെ ബാറില്‍വച്ച് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു. പര്വിന് രാജുവാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഇയാൾക്ക് മർദ്ദനമേറ്റത്. സാരമായി പരുക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും പർവിന്റെ ജീവൻ രക്ഷിക്കാനായില്ല.
ബാർ ജീവനക്കാർക്കൊപ്പം അവിടെയുണ്ടായിരുന്ന ആളുകളും ഇയാളെ മർദ്ദിച്ചുവെന്നാണ് ആരോപണം. മർദ്ദനമേറ്റു നിലത്തുവീണ ഇയാളെ ബാറിൽ നിന്നും ഇവർ റോഡിലേക്ക് എടുത്തെറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി കുണ്ടറ പോലീസ് അറിയിച്ചു. മൂന്നുപേർ കസ്റ്റഡിയിലുണ്ട്. മർദ്ദനം തന്നെയാണോ മരണകാരണമെന്ന് സ്ഥിരീകരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
Post Your Comments