പച്ച നിറത്തിലുളള ക്യാബേജാണ് സാധാരണയായി പലരും ഉപയോഗിക്കുന്നത്. വയലറ്റ് നിറത്തിലുളള ക്യാബേജ് അടക്കളയില്‍ നിന്നും അകറ്റി നിര്‍ത്താറാണ് പതിവ്. എന്നാല്‍, ആരോഗ്യഗുണങ്ങളാല്‍ സമ്പുഷ്ടമാണ് വയലറ്റ് ക്യാബേജ്. വൈറ്റമിന്‍ സി, ഇ, എ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകള്‍ ചര്‍മത്തിന് പ്രായക്കുറവു തോന്നിക്കാന്‍ സഹായിക്കും.
വയലറ്റ് ക്യാബേജ് സ്ത്രീകളും കുട്ടികളും മടികൂടാതെ കഴിക്കാന്‍ തയ്യാറാകണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. വൈറ്റമിന്‍ കെ ധാരാളമുള്ള ഈ ക്യാബേജ് എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ക്യാന്‍സര്‍ തടയുന്നതിനും വയലറ്റ് ക്യാബേജ് സഹായിക്കും.
വൈറ്റമിനുകള്‍ക്ക് പുറമെ, അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും കണ്ണിന് സംരക്ഷണം നല്കുന്ന സയാന്തിന്‍, ല്യൂട്ടിന്‍ എന്നീ ഘടകങ്ങള്‍ വയലറ്റ് ക്യാബേജില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇളം പച്ചനിറത്തിലുള്ള കാബേജുകളില്‍ കാണപ്പെടാത്ത ആന്തോസയാനിന് എന്നൊരു പ്രത്യേകഘടകവും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഒരു കപ്പ് വയലറ്റ് ക്യാബേജ് കഴിച്ചാല്‍ 216 മില്ലീഗ്രാം പൊട്ടാസ്യം ലഭിക്കും. വെള്ളത്തിന്റെ അംശം കൂടുതലായതിനാല്‍ കുറഞ്ഞ സമയത്തില്‍ പാചകം ചെയ്യാം. ഇളം പച്ച ക്യാബേജിനെ അപേക്ഷിച്ച് വളരെ രുചികരവുമാണ്. പാചകം ചെയ്യുമ്പോള്‍ വയലറ്റ് ക്യാബേജ് നിറം കുറഞ്ഞ് ഇളം മഞ്ഞ നിറമാകും.
Post Your Comments