MollywoodLatest NewsKeralaCinemaNewsEntertainment

‘അവരുമായി സംസാരിച്ചിട്ട് കുറേയായി, അവരുടെ ജീവൻ അപകടത്തിലാണെന്ന വിഷയത്തിൽ ഇനി ഒന്നും പറയാനില്ല’: സംവിധായകൻ

കൊച്ചി: നടി മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകൻ സനൽ കുമാർ ശശിധരൻ. മഞ്ജുവിന്റെ പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ലെന്ന് ജാമ്യം ലഭിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നടി മഞ്ജു വാര്യരെ പിന്തുടര്‍ന്ന് ശല്യം ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ സനല്‍ കുമാര്‍ ശശിധരന് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ആണ് ജാമ്യം അനുവദിച്ചത്.

‘അവരുമായി സംസാരിച്ചിട്ട് തന്നെ കുറേക്കാലമായി. കയറ്റം എന്ന സിനിമ റിലീസാകാത്തത് എന്തുകൊണ്ട് എന്ന് കൂടി അറിയാനാണ് മഞ്ജുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. പക്ഷേ അവര്‍ സമ്മതിച്ചില്ല. മഞ്ജുവിന്റെ കാര്യത്തിലുള്ള ആശങ്കയാണ് പ്രകടിപ്പിച്ചത്. ഞാന്‍ ഈ വിഷയം ഇനി ഉന്നയിക്കാനും ഉദ്ദേശിക്കുന്നില്ല’, സംവിധായകൻ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസമാണ് സംവിധായാകനെ പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്നായിരുന്നു മഞ്ജു നൽകിയ പരാതി. മഞ്ജു വാര്യർ മാനേജർമാരുടെ തടവിലാണെന്നും ഏതുനിമിഷവും അവർ കൊല്ലപ്പെട്ടേക്കുമെന്ന് സംശയമുണ്ടെന്നും വ്യക്തമാക്കി സനൽ കുമാർ ശശിധരൻ കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ, സനൽകുമാർ ശശിധരൻ മഞ്ജു വാര്യരോട് പ്രേമാഭ്യർത്ഥന നടത്തിയിയിരുന്നെന്നും അതു നിരാകരിച്ചതിൻ്റെ പേരിൽ അപവാദ പ്രചരണവുമായി അദ്ദേഹം രംഗത്തെത്തിയെന്നുമാണ് മഞ്ജു വാര്യരുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button