കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആരെന്ന് ഇന്ന് തീരുമാനമായേക്കും. സ്ഥാനാർത്ഥി നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ബി.ജെ.പി കോര്‍ കമ്മിറ്റിയോഗം ഇന്ന് ചേരും. കോഴിക്കോട്ട് വെച്ചാണ് യോഗം ചേരുന്നത്. സ്ഥാനാര്‍ത്ഥിക്കു പുറമെ, തെരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്നവര്‍, പ്രചാരണതന്ത്രം തുടങ്ങിയവയും ചര്‍ച്ചയാകും.
കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം വൈകീട്ടോടെ ഡല്‍ഹിയില്‍ നിന്നും പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന്, സംസ്ഥാന വക്താവ് ടി.പി സിന്ധുമോള്‍, എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
എ.എന്‍ രാധാകൃഷ്ണന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.
തൃക്കാക്കര മണ്ഡലത്തിന്റെ ചുമതലക്കാരായ, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് എന്നിവരടങ്ങുന്ന സമിതി ജില്ലയിലെ പ്രധാന നേതാക്കളുമായി ഒരുമാസത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്നംഗ പാനല്‍ സമര്‍പ്പിച്ചത്. കോര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.
Post Your Comments