Latest NewsKeralaCinemaNewsEntertainment

എ.ആർ.റഹ്മാന്റെ മകൾ ഖദീജ വിവാഹിതയായി: ‘എന്റെ പുരുഷനെ ഞാൻ വിവാഹം കഴിച്ചു’ – ഖദീജ

ന്യൂഡൽഹി: എആർ റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാൻ വിവാഹിതയായി. സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം കഴിഞ്ഞെന്ന സന്തോഷ വാർത്ത ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. വിവാഹ ചടങ്ങിൽ നിന്നുള്ള കുടുംബ ഫോട്ടോയിൽ എആർ റഹ്മാന്റെ അന്തരിച്ച അമ്മയുടെ ഛായാചിത്രവും വേദിയിൽ സ്ഥാപിച്ചതായി കാണാം.

‘എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ദിവസം. എന്റെ പുരുഷൻ റിയാസ്ദീനെ ഞാൻ വിവാഹം കഴിച്ചു’, ഖദീജ സോഷ്യൽ മീഡിയയിൽ കുറിച്ചു.

എല്ലാവരുടെയും പ്രാർഥനയ്ക്കും ആശംസയ്ക്കും നന്ദി പറഞ്ഞ് വധൂവരന്മാർക്കൊപ്പമുള്ള കുടുംബചിത്രം പങ്കുവച്ചു. ഖദീജയുടെയും റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആവുകയാണ്. ഇരുവർക്കും ആശംസകൾ നേർന്ന് ശ്രീയ ഘോഷാൽ, നീതി മോഹൻ തുടങ്ങി നിരവധി പ്രമുഖർ രംഗത്തെത്തി. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ഖദീജയുടെയും റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്.

 

View this post on Instagram

 

A post shared by 786 Khatija Rahman (@khatija.rahman)

shortlink

Related Articles

Post Your Comments

Related Articles


Back to top button