കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ നിർദ്ദേശപ്രകാരം വിപിഎൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഓരോ ഉപഭോക്താവിന്റെയും ഐപി അഡ്രസ്, യൂസേജ് പാറ്റേൺ എന്നീ വിവരങ്ങൾ ഏറ്റവും ചുരുങ്ങിയത് അഞ്ചു വർഷത്തേക്കെങ്കിലും സൂക്ഷിക്കണമെന്നാണ് നിർദ്ദേശം.
ജൂലൈ 27 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. ഉപഭോക്താവ് അക്കൗണ്ട് ഡീ ആക്ടിവേറ്റ്, സബ്സ്ക്രിപ്ഷനുകൾ റദ്ദാക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്താലും ഉപഭോക്തൃ റെക്കോർഡുകൾ ട്രാക്ക് ചെയ്യാനും കൈവശം വെക്കാനും കഴിയുമെന്നാണ് വിവരം.
കേന്ദ്രം ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാനും സൂക്ഷിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഈ നിർദ്ദേശങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ പാലിക്കാതിരുന്നാൽ വിപിഎൻ പ്രൊവൈഡേഴ്സിനും ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കുമെതിരെ കനത്ത നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
Post Your Comments