തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ 15 മിനിറ്റ് നിയന്ത്രണമാണ് പിൻവലിച്ചത്. ഊർജ്ജ പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായതോടെ വലിയ ബുദ്ധിമുട്ടിലേക്കാണ് ജനങ്ങൾ നീങ്ങിയിരുന്നത്.
Also Read:വെറും വയറ്റില്‍ ഈ ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല!
വൈദ്യുതിയുടെ ലഭ്യതക്കുറവാണ് പ്രതിസന്ധിയ്ക്ക് പ്രധാന കാരണമായത്. തുടർന്ന്, അരുണാചല്‍ പ്രദേശ് പവര്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ ,ഓഫര്‍ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാര്‍ മുന്‍പുള്ളതിലും കുറഞ്ഞ നിരക്കില്‍ സ്വീകരിക്കാനും, വൈദ്യുതി മെയ് മൂന്ന് മുതല്‍ ലഭ്യമാക്കി തുടങ്ങാനും തീരുമാനിച്ചതോടെയാണ് ആ പ്രശ്നങ്ങൾക്ക് പകുതിയോളം പരിഹാരമായത്.
അതേസമയം, കൽക്കരി ലഭ്യതക്കുറവ് സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തെ കാര്യമായിത്തന്നെ ബാധിച്ചിരുന്നു. വൈദ്യുതി മുടക്കം മാത്രമല്ല, അതോടൊപ്പം തന്നെ വിലക്കയറ്റവും ഈ കാലഘട്ടത്തിലെ വലിയൊരു വില്ലനായിരുന്നു.
Post Your Comments