പോഷക സമൃദ്ധമായ ഇലക്കറിയാണ് മല്ലിയില. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതിന് കറികളില്‍ ചേര്‍ക്കുന്നത് കൂടാതെ, മല്ലിയില കൊണ്ട് ചട്‌നി പോലുള്ള പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. തിയാമൈന്‍, വിറ്റാമിന്‍ എ, സി, റിബോഫ്‌ളാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, സോഡിയം കരോട്ടിന്‍, ഓക്‌സാലിക് ആസിഡ്, പൊട്ടാസ്യം എന്നീ ഘടകങ്ങളാണ് ഇതിലുള്ളത്. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനും പ്രമേഹം കുറയ്ക്കാനും സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്ക് മല്ലിയില ഉത്തമമാണ്.
മല്ലിയില കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം ധമനികളിലും, ഞരമ്പിലും അടിയുന്ന കൊളസ്ട്രോള്‍ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യതയും കുറയ്ക്കും. മല്ലിയിലയിലെ നാരുകളും എന്‍സൈമുകളും ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു.
Read Also : കോൺഗ്രസ് നൽകിയ പരാതിയിൽ തൃണമൂലിന്റെ അഭിഭാഷകനായി ചിദംബരം: കോടതിയിൽ നടന്നത് നാടകീയ സംഭവങ്ങൾ
വിശപ്പില്ലായ്മക്ക് ഇത് ഉത്തമ പ്രതിവിധിയാണ്. വായിലെ അള്‍സര്‍ അകറ്റാന്‍ മികച്ച ഔഷധമാണ്. ചര്‍മ്മരോഗങ്ങളെ പ്രതിരോധിക്കാനും ശമനം നല്‍കാനും സഹായിക്കുന്നു. കാഴ്ച മെച്ചപ്പെടുത്താന്‍ ഉത്തമമാണ്. പുളിച്ചു തികട്ടല്‍, ഓക്കാനം എന്നിവ അകറ്റും. വിപണിയില്‍ ലഭിക്കുന്ന മല്ലിയിലയില്‍ കീടനാശിനികള്‍ അടങ്ങിയിട്ടുള്ളതിനാല്‍ വിഷവിമുക്തമാക്കി മാത്രം ഉപയോഗിക്കുക. വീട്ടില്‍ത്തന്നെ കൃഷി ചെയ്ത് ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
Post Your Comments