KottayamKeralaNattuvarthaLatest NewsNews

വാ​ഗ​മണ്ണി​നു പോ​ക​വെ ബൈ​ക്ക് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

അമ്പ​ല​പ്പു​ഴ കാ​ക്കാ​ഴം വേ​ലി​ക്ക​ക​ത്ത് അ​ബ്ദു​ൾ വ​ഹാ​ബി​ന്‍റെ​യും നെ​ദി​റ​യു​ടെ​യും മ​ക​ൻ അ​ബ്ദു​ൾ ഖാ​ദ​റാ (21) ണു ​മ​രി​ച്ച​ത്.

ക​റു​ക​ച്ചാ​ൽ: ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ർ റോ​ഡി​ൽ മാ​ന്തു​രു​ത്തി​ക്കു സ​മീ​പം ബൈ​ക്ക് മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. അമ്പ​ല​പ്പു​ഴ കാ​ക്കാ​ഴം വേ​ലി​ക്ക​ക​ത്ത് അ​ബ്ദു​ൾ വ​ഹാ​ബി​ന്‍റെ​യും നെ​ദി​റ​യു​ടെ​യും മ​ക​ൻ അ​ബ്ദു​ൾ ഖാ​ദ​റാ (21) ണു ​മ​രി​ച്ച​ത്.

വാ​ഗ​മണ്ണി​നു പോ​ക​വെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.30-നു ​കോ​ക്കു​ന്നേ​ൽ​പ​ടി വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് സ​ഫീ​ർ (20) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചികിത്സയിലാണ്.

ച​ങ്ങ​നാ​ശേ​രി​യി​ൽ​ നി​ന്നും വാ​ഴൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രു​മ്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് റോ​ഡി​ൽ തെ​ന്നി മ​റി​യു​ക​യാ​യി​രു​ന്നു. അപകടത്തിൽ പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന് റോ​ഡി​ൽ കി​ട​ന്ന യു​വാ​ക്ക​ളെ, അ​തു​വ​ഴി​യെ​ത്തി​യ എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ​യു​ടെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ അ​ബ്ദു​ൾ​ഖാ​ദ​റി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി. തു​ട​ർ​ന്ന്, ആം​ബു​ല​ൻ​സെ​ത്തി​ച്ച് ഇ​രു​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ചട്ടിപ്പത്തിരി

എന്നാൽ, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ അ​ബ്ദു​ൾ ഖാ​ദ​ർ മ​രി​ക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button