Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4700 രൂപയാണ് വിപണി വില

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37600 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4700 രൂപയാണ് വിപണി വില.

അക്ഷയതൃതീയ ദിനമായ ഇന്നലെ സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഒരാഴ്ചക്കുള്ളിൽ 1600 രൂപയുടെ ഇടിവാണ് സംഭവിച്ചത്.

Also Read: വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button