ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയില്‍ ആര് ഇടപെട്ടാലും ഇന്ത്യ അതിശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘പാകിസ്ഥാന് പിന്തുണയുള്ള തീവ്രവാദികള്‍ ഭീകരാക്രമണം നടത്തുമ്പോഴെല്ലാം, മുന്‍ യുപിഎ സര്‍ക്കാര്‍ പ്രസ്താവനകള്‍ ഇറക്കാറുണ്ടായിരുന്നു. എന്നാല്‍, നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം ശത്രുക്കള്‍ക്കെതിരെ പ്രസ്താവനകള്‍ക്ക് പകരം തിരിച്ചടികളാണ് ഉണ്ടായിട്ടുള്ളത്’, അമിത് ഷാ ചൂണ്ടിക്കാട്ടി.
Read Also:ഉച്ചഭാഷിണി വിവാദത്തിനു പിറകിൽ ബിജെപിയെന്ന് ശിവസേന : കളിക്കുന്നത് രാജ് താക്കറെയെ മുന്നിൽ നിർത്തി
‘അമേരിക്കയും ഇസ്രയേലും മാത്രമേ തങ്ങളുടെ അതിര്‍ത്തിയിലും സൈന്യത്തിലും പുറത്തു നിന്നുള്ള രാഷ്ട്രങ്ങള്‍ ഇടപെടുമ്പോഴെല്ലാം തിരിച്ചടിച്ചിരുന്നുള്ളൂ. ഇപ്പോള്‍, പ്രധാനമന്ത്രി മോദി കാരണം ഇന്ത്യയും ആ ഗ്രൂപ്പില്‍ ചേര്‍ന്നു’, അമിത് ഷാ വ്യക്തമാക്കി. പുല്‍വാമ, ഉറി ഭീകരാക്രമണങ്ങളെത്തുടര്ന്നു നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. മോദി പ്രധാനമന്ത്രിയായ ശേഷം 2016ല്‍ ഉറിയിലും 2019ല്‍ പുല്‍വാമയിലും ഭീകരാക്രമണങ്ങള്‍ നടന്നപ്പോള്‍, പത്തു ദിവസത്തിനകം പാകിസ്ഥാനില്‍ വ്യോമ സേന മിന്നലാക്രമണം നടത്തി’, കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.
‘സര്‍ജിക്കല്‍ സ്ട്രൈക്കും വ്യോമാക്രമണവും എന്തു ഫലമുണ്ടാക്കിയെന്ന് ചിലര്‍ ചോദിക്കുന്നു. അതിനു വലിയ സ്വാധീനമുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആര്‍ക്കും ഇടപെടാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ ലോകത്തിനു മുഴുവന്‍ അറിയാം. അല്ലാത്തപക്ഷം ഉചിതമായ മറുപടി നല്‍കും’, ആഭ്യന്തര മന്ത്രി പറഞ്ഞു.
‘ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍, ചോരപ്പുഴ ഒഴുകുമെന്ന് പലരും പറഞ്ഞു. ചോരപ്പുഴ ഒഴുകിയില്ലെന്നു മാത്രമല്ല, ഒരു കല്ലെറിയാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല. കശ്മീരിനെ ഇന്ത്യയുടെ ഇതര പ്രദേശങ്ങളുമായി ചേര്‍ക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അതിനാല്‍, 2019 ഓഗസ്റ്റ് അഞ്ച് ഇന്ത്യയുടെ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെടും’, ആഭ്യന്തര മന്ത്രി പറഞ്ഞു.
Post Your Comments