KeralaLatest NewsNews

ഭിന്നശേഷിക്കാർക്ക് 15,000 രൂപ സബ്‌സിഡി: അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: ഇരുചക്ര വാഹനം വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾക്ക് വിധേയമായി 15,000 രൂപ വരെ സബ്‌സിഡി അനുവദിക്കുന്നു. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം വാഹനം വാങ്ങിയതിന്റെയും സൈഡ് വീൽ ഘടിപ്പിച്ചതിന്റെയും ബിൽ, വരുമാന സർട്ടിഫിക്കറ്റ്, ആർ.സി.ബുക്ക്, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ 1, 2 പേജുകൾ, ലൈസൻസ്/ലേണേഴ്സ് ലൈസൻസ് എന്നിവയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12, എന്ന വിലാസത്തിൽ അപേക്ഷിക്കണം.

Read Also: കൊല്ലാനുപയോഗിച്ച കത്തിയടക്കം പതിനഞ്ചോളം തെളിവുകളടങ്ങിയ ബാഗ് കുരങ്ങന്‍ കൊണ്ടുപോയി: വിചിത്രവാദവുമായി പോലീസ്

കഴിഞ്ഞ 8 വർഷത്തിനുള്ളിൽ വികലാംഗക്ഷേമ കോർപ്പറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഇതേ ആവശ്യത്തിന് സബ്‌സിഡി ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 18ന് വൈകിട്ട് അഞ്ചു മണി. അപേക്ഷ ഫോറം www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2347768, 7153, 7152, 7456 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

Read Also: കപ്പൽ നിർമ്മാണ നൈപുണ്യ പരിശീലനത്തിന് അസാപ് കേരളയും കൊച്ചിൻ ഷിപ്പ്‌യാർഡും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button