തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കരുത്തരായ സ്ഥാനാർത്ഥികളെ കളത്തിലിറക്കി മുന്നണികൾ. വികസന രാഷ്ട്രീയം പറയാന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ സിപിഐഎം മത്സരിപ്പിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സില്‍വര്‍ ലൈന്‍ ചര്‍ച്ചയാക്കുന്നതില്‍ സന്തോഷമുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസിന് സഹതാപ വോട്ടുകള്‍ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാര്‍ത്ഥി മത്സരിപ്പിക്കുമെന്നാണ് സൂചന. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനുമാണ് ഉപതെരഞ്ഞെടുപ്പ് ചുമതലകള്‍ ഏകോപിപ്പിക്കുന്നത്.
Read Also: യൂസഫ് അലി വളരെ മാന്യന്‍; യൂസഫ് അലിയ്ക്കെതിരെ പറഞ്ഞത് പിന്‍വലിച്ച് പി സി ജോര്‍ജ്ജ്
ഇപി ജയരാജന്റെയും മന്ത്രി പി രാജീവിന്റെയും സാന്നിദ്ധ്യത്തില്‍ ഇന്നലെ ചേർന്ന യോഗത്തിൽ സ്ഥാനാർത്ഥിയാരെന്ന കാര്യത്തിൽ ഏകദേശ ധാരണയിലെത്തിയിരുന്നു. പാര്‍ട്ടി ജില്ല കമ്മറ്റിയംഗം അഡ്വ കെഎസ് അരുണ്‍ കുമാർ, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍ കുമാർ, ഭാരത് മാതാ കോളേജ് മുന്‍ അദ്ധ്യാപിക കൊച്ചുറാണി ജോസഫ് എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. ഇന്ന് നടക്കുന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും ചർച്ച ചെയ്ത് അന്തിമ തീരുമാനം ഉണ്ടാകും.
Post Your Comments