KeralaLatest NewsNews

അവർണർക്ക് നിഷേധിക്കപ്പെട്ട തൃശ്ശൂർപൂരം: ചരിത്രവഴികളിലൂടെ..

ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ നടന്നിരുന്ന ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.

കേരളീയ ജനത ഏറ്റവുമധികം ആഘോഷമാക്കുന്ന ഒന്നാണ് തൃശ്ശൂർ പൂരം. മെയ് പത്തിനാണ് ഇത്തവണത്തെ തൃശ്ശൂർപൂരം. വെടിക്കെട്ടും കുടമാറ്റവുമായി പ്രൗഢ ഗംഭീരമായി ആഘോഷിക്കുകയാണ് ഇത്തവണ പൂരം. മെയ് നാലിന് കൊടിയേറിയതോടെ പൂര പ്രേമികൾ ആവേശത്തിലാണ്. പൂരത്തിന്റെ ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം.

200 വർഷത്തെ ചരിത്രം

കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്.

read also: പിസി ജോര്‍ജിന് ജാമ്യം കിട്ടാൻ കാരണം പോലീസ്?: ജാമ്യ ഉത്തരവ് പുറത്ത്

ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിൽ നടന്നിരുന്ന ആറാട്ടുപുഴ പൂരമായിരുന്നു ഏറെ പ്രശസ്തം. ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് വിശ്വാസം. എന്നാൽ, 1796-ലെ പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ടുകാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ക്ഷേത്രങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടുപുഴയിലെത്താൻ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് രാജാവായിരുന്ന ശക്തൻ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ (1796 മേയിൽ – 971 മേടം) തൃശൂർ പൂരം ആരംഭിച്ചു.

അവർണ്ണർക്ക് നിഷിദ്ധം!!

ഒരു കാലത്ത് അവർണർക്ക് നിഷിദ്ധമായിരുന്ന തൃശ്ശൂർപൂരം 1918 മുതലാണ് വീടുകളിൽ ഇരുന്നെങ്കിലും തൃശൂർപൂരം പ്രദക്ഷിണം കാണാൻ അനുമതി കിട്ടിയത്. അത് വരെ പൂര പ്രദക്ഷിണം കടന്നു പോകുമ്പോൾ ആ വഴിയിൽ വീടുകളുള്ള അവർണർ വീടുകൾ അടച്ച് അകത്തു കഴിയേണ്ട സ്ഥിതിയായിരുന്നു.

പൂര പ്രദക്ഷിണം റോഡിലൂടെ കടന്നു പോകുന്നത് കാണാൻ ശ്രമിച്ച താഴ്ന്ന ജാതിക്കാരെ ഉയർന്ന ജാതിക്കാർ മർദ്ദിച്ചിരുന്നു. 1918 ലാണ് ഈ സംഭവം നടക്കുന്നത്. ഇതിനുമുമ്പ് പൂര പ്രദക്ഷിണം കടന്നുപോകുമ്പോൾ പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ച് രാജാവിനു സവർണ്ണർ നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്ന്, അന്ന് മഹാരാജാവായിരുന്ന രാമവർമ്മ പതിനാറാമൻ താഴ്ന്ന ജാതിക്കാരെ ഉയർന്ന ജാതിക്കാർ മർദ്ദിച്ചു എന്ന പരാതിയെ കുറിച്ച് അന്വേഷണം നടത്താൻ ഒരു കമ്മിറ്റിയെ നിയോഗിച്ചു. അവർണരുടെ പ്രശ്നങ്ങൾ പഠിച്ച് ശേഷം 1918 സെപ്റ്റംബർ രണ്ടിന് ഈ കമ്മറ്റി ഒരു റിപ്പോർട്ട് നൽകി. ആ റിപ്പോർട്ട് പ്രകാരം പൂര പ്രദക്ഷിണം കടന്നു പോകുന്ന വഴിയിൽ വീടുകളുള്ള അവർണർക്ക് വീട്ടിൽ നിന്നുതന്നെ പുറത്തിറങ്ങാതെ പ്രദർശനം കാണാനുള്ള അനുമതി നൽകി.

എന്നാൽ, വിഗ്രഹത്തിൽ നിന്ന് 150 അടി അകലം ഉറപ്പാക്കി വേണം ദർശനം നടത്താൻ എന്നും അതിൽ സൂചിപ്പിച്ചിരുന്നു. അങ്ങനെ തൃശ്ശൂർ പൂരം കാണാൻ അവർണർക്കും അനുമതി നൽകിയ മഹാരാജാവിന്റെ പ്രതിമയാണ് തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ളത്.

 

(വിവരങ്ങൾക്ക് കടപ്പാട് : വിക്കിപീഡിയ, മാതൃഭൂമി)

 

shortlink

Related Articles

Post Your Comments

Related Articles


Back to top button