കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് ചെലവ് നിരീക്ഷിക്കുന്നതിന് തിരഞ്ഞെടുപ്പ് എക്സ്പെൻഡിച്ചർ മോണിറ്ററിങ് സംവിധാനം പ്രവർത്തനമാരംഭിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക് നിയമിച്ച അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവർ, വിവിധ സ്ക്വാഡുകൾ എന്നിവയ്ക്കുള്ള പരിശീലനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എക്സ്പെൻഡിച്ചർ നോഡൽ ഓഫീസർ എം. ഗീത, മാസ്റ്റർ ട്രെയിനർ എസ്.എം ഫാമിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തി.
ഫ്ലയിങ് സ്ക്വാഡും, സ്റ്റാറ്റിക് സർവൈലൻസ് ടീമും പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ, പൊതു തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി പൊതു ജനങ്ങൾ സഹകരിക്കണമെന്നും ഒരു ലക്ഷം രൂപയിൽ കൂടുതൽ പണമായി കൊണ്ടു നടക്കുന്നവർ മതിയായ രേഖകൾ കൂടെ കരുതേണ്ടതാണെന്നും എക്സ്പെൻഡിച്ചർ നോഡൽ ഓഫീസർ അറിയിച്ചു.
Post Your Comments