Latest NewsIndiaNewsTechnology

ഗൂഗിളിൽ നിന്നും വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യണോ? പുതിയ മാറ്റങ്ങളുമായി കമ്പനി

ഓരോ മിനുട്ടിലും 3.8 ദശലക്ഷം സെർച്ചുകൾ ഗൂഗിൾ എത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്

ഗൂഗിൾ ഉപയോഗിക്കാത്തവർ ഇന്ന് വളരെ ചുരുക്കമാണ്. ഓരോ മിനുട്ടിലും 3.8 ദശലക്ഷം സെർച്ചുകൾ ഗൂഗിൾ എത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ പലരുടെയും വ്യക്തിഗത വിവരങ്ങൾ ഗൂഗിളിൽ ലഭ്യമാണ്. എന്നാൽ, ഇത് നീക്കം ചെയ്യുവാൻ ഉള്ള പുതിയ അവസരം ഉപഭോക്താക്കൾക്ക് നൽകുകയാണ് ഗൂഗിൾ. ലോഗിൻ വിവരങ്ങൾ പോലുള്ള രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ നീക്കം ചെയ്യാൻ സാധിക്കും എന്നതാണ് പ്രത്യേകത. മറ്റ് എന്തൊക്കെ വിവരങ്ങളാണ് ഗൂഗിളിൽ നിന്നും മാറ്റാൻ കഴിയുക എന്ന് പരിശോധിക്കാം.

പ്രായപൂർത്തിയാവാത്ത കുട്ടികളുടെ ചിത്രങ്ങൾ, മെഡിക്കൽ രേഖകൾ, ലോഗിൻ ഐഡി, പാസ്സ്‌വേർഡ്, ക്രെഡിറ്റ് കാർഡ്, അക്കൗണ്ട് നമ്പറുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ, വിലാസം, നിങ്ങളുടെ പേരുമായി ബന്ധപ്പെട്ട് പോണോഗ്രഫി കണ്ടന്റുകൾ തുടങ്ങിയവ ഗൂഗിൾ സെർച്ചിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും.

Also Read: സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളറിയാം

വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ഗൂഗിൾ സെർച്ച് ഓട്ടോമാറ്റിക്കായി നീക്കം ചെയ്യാൻ കഴിയില്ല. ഇതിനായി ഒരു റിക്വസ്റ്റ് നൽകുകയും നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന പേജുകളുടെ യുആർഎൽ ലിങ്കുകളും പേജുകളും റിക്വസ്റ്റിൽ ഉൾപ്പെടുത്തുകയും വേണം. ഗൂഗിൾ സപ്പോർട്ട് സൈറ്റിൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button