Latest NewsKeralaNews

പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു, ആര് എതിര്‍ത്താലും സത്യം തുറന്ന് പറയും: പി.സി ജോര്‍ജ്

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ് പി.സി ജോര്‍ജ്

കോട്ടയം: കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ് പി.സി ജോര്‍ജ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ആര് എതിര്‍ത്താലും താന്‍ സത്യം തുറന്ന് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ലൗ ജിഹാദില്‍ നിന്ന് 40 കുട്ടികളെ താന്‍ രക്ഷിച്ചിട്ടുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു. വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍, കോട്ടയത്ത് നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചത്.

Read Also:വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കി ഗാസിയാബാദ്, ഹിജാബ് കോളേജിലെ ഡ്രസ് കോഡല്ലെന്ന് അധികൃതര്‍

‘ഒരുപറ്റം ആളുകള്‍ ശ്രമിച്ചാല്‍ മഹത്തായ ഭാരതം ഇസ്ലാമിക രാജ്യം ആകില്ല. മുഗളന്‍മാര്‍ ശ്രമിച്ചിട്ടും ഭാരതത്തെ ഇസ്ലാമിക രാജ്യമായി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. രാജ്യസ്നേഹികള്‍ അതിന് അനുവദിക്കില്ല’, പി.സി ജോര്‍ജ് പറഞ്ഞു.

‘പാകിസ്ഥാന്റെ പിന്തുണയോടെയാണ് ഭാരതത്തില്‍ കലാപം ഉണ്ടാകുന്നത്. ക്രൈസ്തവരും ഹിന്ദുക്കളും ഒന്നിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം വളരുന്നു. ഇതിനെ തകര്‍ക്കുക ആണ് ചിലരുടെ ലക്ഷ്യം’, അദ്ദേഹം പറഞ്ഞു.

തടിയന്റവിട നസീറിനെ എരുമേലി പുത്തന്‍ പള്ളിയില്‍ വെച്ച് കണ്ടിട്ടുണ്ടെന്നും തബ് ലീഗ് സമ്മേളനനത്തിന് വേണ്ടി ആണ് അവര്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരില്‍ പി.സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന് ജാമ്യവും ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button