ബെർലിൻ: റഷ്യ-ഉക്രൈൻ യുദ്ധത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യുദ്ധത്തിൽ വിജയികൾ ഇല്ലെന്നും, പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് മുഴുവൻ പാവപ്പെട്ടവരും, വികസിച്ചു കൊണ്ടിരിക്കുന്ന മറ്റു രാഷ്ട്രങ്ങളുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ യുദ്ധത്തിൽ എല്ലാവർക്കും നഷ്ടം സംഭവിക്കുമെന്നും, അതുകൊണ്ടു തന്നെ, എക്കാലത്തെയുമെന്ന പോലെ ഭാരതം എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധത്തിന്റെ അനന്തരഫലമായി അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിച്ചു കയറുകയാണെന്നും, വികസ്വര രാഷ്ട്രങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും, ദാരിദ്ര രാഷ്ട്രങ്ങൾക്ക് നിലതെറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധത്തിൽ സംഭവിക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് താൻ ആശങ്കയിലാണെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
Post Your Comments