Latest NewsIndia

ഇന്ന് അക്ഷയ തൃതീയ ദിനം

വൈശാഖ മാസത്തിൽ, ശുക്ലപക്ഷത്തിലെ തൃതീയ ദിവസം അക്ഷയ തൃതീയയായി ഹൈന്ദവർ ആഘോഷിച്ചു വരുന്നു. ഇന്നാണ് 2022ലെ അക്ഷയ തൃതീയ ദിനം.

ഈ ദിവസം സ്വർണം വാങ്ങിയാൽ ഐശ്വര്യം ഉണ്ടാകുമെന്ന സങ്കൽപത്തിൽ സ്വർണ്ണം വാങ്ങിക്കൂട്ടുക എന്നൊരു ആചാരം ഈയടുത്ത കാലത്ത് ഹൈന്ദവർ ആരംഭിച്ചു വന്നിട്ടുണ്ട്. ഇതല്ലാതെ, ഹിന്ദുക്കൾക്കിടയിൽ ദിവസത്തിന്റെ പ്രാധാന്യങ്ങൾ മറ്റെന്തെല്ലാം ആണെന്ന് നോക്കാം.

വനവാസം അനുഷ്ഠിക്കാൻ വിധിക്കപ്പെട്ട പാണ്ഡവർ കാട്ടിലെത്തിയപ്പോൾ ഭക്ഷണമില്ലാതെ നന്നേ ബുദ്ധിമുട്ടി. അതിഥികളെ വേണ്ടവിധം സൽക്കരിക്കാൻ വിഭവങ്ങളില്ലാതെ ദ്രൗപതി കഷ്ടപ്പെട്ടു. ഈ അവസരത്തിൽ, പാണ്ഡവർക്ക് സൂര്യഭഗവാൻ അക്ഷയ പാത്രം നൽകി അനുഗ്രഹിച്ച ദിവസമാണ് അക്ഷയതൃതീയ എന്നാണ് വിശ്വാസം.

വേദവ്യാസ ഋഷി ചൊല്ലിക്കൊടുത്ത്, ഭഗവാൻ ഗണപതി മഹാഭാരതം എഴുതാൻ ആരംഭിച്ചത് അക്ഷയ തൃതീയ ദിനത്തിലാണെന്ന് ഹൈന്ദവർ വിശ്വസിക്കുന്നു. ഉത്തരാഖണ്ഡ് മേഖലയിൽ പരക്കെ പ്രചാരമുള്ള വിശ്വാസങ്ങളിൽ ഒന്നാണിത്. ഭഗീരഥൻ, ഗംഗാനദിയെ ആകാശത്തു നിന്നും ഭൂമിയിലേക്ക് കൊണ്ടുവന്നതും ഇതേ പുണ്യ ദിവസമാണെന്ന് ഇവിടെയുള്ളവർ വിശ്വസിക്കുന്നു. പുണ്യസ്ഥലങ്ങളായ ഗംഗോത്രിയും യമുനോത്രിയും ഓരോ വർഷവും ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത് അക്ഷയ തൃതീയ ദിനത്തിൽ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button