അമ്മ സംഘടനയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവെച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ലെന്നുമുള്ള നടന്‍ ബാബുരാജിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് നടി മാല പാര്‍വതി. വിവാദം നേരിടുന്നവരേയും ട്രോള്‍ ചെയ്യപ്പെടുന്നവരുടേയും കൂടെ സാധാരണ ആളുകള്‍ നില്‍ക്കാറില്ലെന്നും എന്നാല്‍, ബാബുരാജ് അതില്‍ നിന്നും വ്യത്യസ്തനായെന്നും മാല പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.
‘ഇത് അസാധാരണവും അപൂർവ്വവുമാണ്. ട്രോളുകൾക്കും വിവാദങ്ങൾക്കും ഇരയായവർക്കൊപ്പം സാധാരണ ആളുകൾ നിൽക്കില്ല. ബാബുരാജ് ജേക്കബിന് നന്ദി’, മാല പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
മാല പാർവതിയുടെ രാജിയെ കുറിച്ച് ചോദ്യമുയർന്നപ്പോൾ, പുറത്ത് പോകുന്നയാളെ ചവിട്ടി പുറത്താക്കേണ്ട കാര്യമില്ലെന്നും പോകട്ടെയെന്നും വൈസ് പ്രസിഡൻ്റ് മണിയൻപിള്ള രാജു പ്രതികരിച്ചിരുന്നു. സ്ത്രീകൾക്ക് പരാതിപ്പെടാൻ വേറെ സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയട്ടെ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെതിരെയാണ് ബാബുരാജ് രംഗത്ത് വന്നത്. അമ്മയിലെ വനിതാ താരങ്ങളുടെ പരാതി കേൾക്കാനാണ് ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളതെന്നും, പരാതി പറയാൻ മറ്റൊരു സംഘടനയിലേക്ക് പോകേണ്ടതില്ലെന്നും ബാബുരാജ് മനോരമ ഓൺലൈനോട് വ്യക്തമാക്കിയിരുന്നു.
സ്ത്രീകൾക്ക് മറ്റൊരു സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയണം എന്ന് വൈസ് പ്രസിഡിന്റ് മണിയൻപിള്ള രാജു പറഞ്ഞത് എന്തുദ്ദേശിച്ചാണെന്ന് മനസിലായില്ലെന്നും ബാബുരാജ് പറഞ്ഞു. മണിയൻപിള്ള രാജുവിന്റെ ആ പ്രസ്താവനയോടുള്ള മറുപടി തന്നെയാണ് മാലാ പാർവതിയുടെ രാജി എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments