
മലപ്പുറം: 19കാരനെ അയല്‍വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത മാറുന്നില്ല. പൂക്കോട്ടൂര്‍ അറവങ്കര സ്വദേശിയായ സ്വാലിഹിനെയാണ് അയല്‍വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്വാലിഹിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Also:കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 99 കേസുകൾ
മൊറയൂര്‍ വാലഞ്ചേരിയില്‍ താമസിച്ചുവരുകയായിരുന്നു യുവാവ്. പാടത്ത് മുക്താറിന്റെ മകനാണ് മരിച്ച സ്വാലിഹ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വാലഞ്ചേരി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഫഫ്‌സത്താണ് മരിച്ച സ്വാലിഹിന്റെ മാതാവ്. സംഭവത്തില്‍ തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments