ThrissurLatest NewsKeralaNattuvarthaNews

മോ​ഷ്ടി​ച്ച ബൈ​ക്കിൽ വി​നോദ​യാ​ത്ര​ : യുവാവ് അറസ്റ്റിൽ

മ​ല​പ്പു​റം വേ​ങ്ങ​ര പാ​ലേ​രി വീ​ട്ടി​ൽ ഫ​ബാ​സി(18)​നെ​യാ​ണ് പൊലീസ് പിടികൂടിയത്

കൊ​ര​ട്ടി: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി വി​നോദ​യാ​ത്ര​യ്ക്ക് തി​രി​ച്ച യു​വാ​വ് പൊലീ​സ് പി​ടി​യിൽ. മ​ല​പ്പു​റം വേ​ങ്ങ​ര പാ​ലേ​രി വീ​ട്ടി​ൽ ഫ​ബാ​സി(18)​നെ​യാ​ണ് പൊലീസ് പിടികൂടിയത്.

കൊ​ച്ചി​യി​ലെ​ത്തി തി​രി​ച്ചുവ​രും​വ​ഴി​യാ​ണ് യു​വാ​വ് പൊലീസ് പിടിയിലായത്. പൊ​ങ്ങം പമ്പിൽ പെ​ട്രോ​ൾ അ​ടി​ച്ചശേ​ഷം പ​ണം ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന്, പമ്പ് ഉ​ട​മ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

Read Also : ഷവര്‍മ്മ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം: ഷവര്‍മ്മ നിര്‍മ്മാതാവും കട നടത്തിപ്പുകാരനും കസ്റ്റഡിയിൽ, 31പേർ ആശുപത്രിയിൽ

പൊലീ​സെത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വേ​ങ്ങ​ര​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്കാ​ണി​തെ​ന്നു വ്യ​ക്ത​മാ​യ​ത്. കൊ​ര​ട്ടി സി​ഐ ബി.​കെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button