NattuvarthaLatest NewsKeralaNewsIndia

അന്വേഷണം സാക്ഷികളിലേക്ക്, കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പ്: വിജയ് ബാബുവിനെ പൂട്ടാനുറച്ച് പോലീസ്

തിരുവനന്തപുരം: പീഡനക്കേസിൽ വിജയ് ബാബുവിനെ പൂട്ടാനുറച്ച് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. സാക്ഷികളെ കേന്ദ്രീകരിച്ച്‌ പീഡനം നടന്ന സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് നടത്തുമെന്നും, കൂടുതൽ പേരെ കേസിൽ ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Also Read:പല്ലിൽ കമ്പിയിട്ടിരിക്കുന്നവർ അറിയാൻ

നടനും, സംവിധായകനുമായ പ്രതി വിജയ് ബാബു രാജ്യത്ത് എവിടെ കാല് കുത്തിയാലും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കെല്ലാം ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതി ചെന്നൈയിൽ എത്തിയെന്ന് സാമൂഹ്യ മാധ്യമങ്ങൾ വഴി ദിവസങ്ങൾക്ക് മുൻപ് ഒരു വാർത്ത പരന്നിരുന്നെങ്കിലും അന്വേഷണത്തിൽ സത്യമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

അതേസമയം, പീഡനക്കേസിന്റെ പശ്ചാത്തലത്തിൽ വിജയ് ബാബുവിനെ സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button