
സാംസങ് ഗ്രാബ് ഫെസ്റ്റിവൽ ആരംഭിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ഉപകരണ നിർമ്മാണ കമ്പനികളിൽ ഒന്നായ സാംസങിന്റെ വിറ്റഴിക്കൽ വിപണന മേളയാണ് ഗ്രാബ് ഫെസ്റ്റിവൽ.
തിരഞ്ഞെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾക്ക് 57 ശതമാനം വരെയാണ് കിഴിവ് നൽകുന്നത്. കൂടാതെ, കമ്പനിയുടെ ഏറ്റവും മികച്ച നിയോ ക്യുലെഡ് ടിവി, ക്രിസ്റ്റൽ 4കെ യുഎച്ച്ഡി ടിവി എന്നിവയ്ക്ക് 60 ശതമാനം വരെ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സാംസങ്ങിന്റെ ഷോപ്പ് ആപ്പ് വഴി വാങ്ങിയാൽ 4500 രൂപ വരെ അധിക കിഴിവ് ലഭിക്കും.
Also Read: തക്കാളി അധികമായാൽ ഉണ്ടാകുന്ന അഞ്ച് ആരോഗ്യ പ്രശ്നങ്ങള്‍!
സാംസങ് ഗാലക്സി എസ്22, എസ് എഫ്ഇ 5ജി, എം32, എഫ്22, എം53 5ജി, ഗാലക്സി എം33 5ജി തുടങ്ങിയവയ്ക്ക് വൻ കിഴിവാണ് ലഭിക്കുന്നത്. എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ ബാങ്ക് ഉപഭോക്താക്കൾക്ക് 20 ശതമാനം അധിക കിഴിവ് നൽകുന്നുണ്ട്.
Post Your Comments