ഡൽഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2022ന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. നിലവിൽ മെയ് 6നായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. എന്നാൽ, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം അപേക്ഷകര്‍ക്ക് മെയ് 15ന് രാത്രി 11:50 വരെ അപേക്ഷിക്കാവുന്നതാണ്. എന്നാൽ, പരീക്ഷാ തീയതി സംബന്ധിച്ച് എന്‍ടിഎ ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.
നിലവിലുള്ള ഷെഡ്യൂള്‍ അനുസരിച്ച് മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂലൈ 17ന് നടക്കും. കോവിഡ് 19 പ്രോട്ടോകോളുകള്‍ കണക്കിലെടുത്ത് ഈ വര്‍ഷം രാജ്യത്തുടനീളമുള്ള പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ എന്‍ടിഎ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ 543 നഗരങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
ഫൈനലിൽ ബംഗാളിനെ വീഴ്ത്തി: സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളം
പരീക്ഷയില്‍ 200 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ അടങ്ങിയിരിക്കും. ഓരോന്നിനും നാല് ഓപ്ഷനുകള്‍ ഉണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി & സുവോളജി) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പരീക്ഷയെ തരംതിരിച്ചിരിക്കുന്നത്. ഓരോ വിഷയത്തിനും 50 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. അവ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 200 മിനിറ്റ് ആയിരിക്കും പരീക്ഷയുടെ ദൈര്‍ഘ്യം. ഉച്ചയ്ക്ക് 2 മുതല്‍ 05.20 വരെയാണ് പരീക്ഷ നടക്കുക. പുതുക്കിയ രീതി അനുസരിച്ച്, രണ്ട് സെഷനുകളിലും തെറ്റായ ഉത്തരത്തിന് ഒരു മാര്‍ക്ക് കുറയ്ക്കും.
Post Your Comments